അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയര്‍പ്പിച്ച് കേരളം. മൃതദേഹം എട്ട് മണിയോടെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യ പൊതു ദര്‍ശനം ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ്. രണ്ട് മണിവരെ പട്ടം സി പിഐ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. രണ്ട് മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. സംസ്കാരം ഞായറാഴ്ച പതിനൊന്ന് മണിക്ക് വാഴൂരില്‍ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.
കാനം ഓർമയായി; പൊതുദർശനം ഇന്ന്, സംസ്കാരം നാളെ
