തൽക്കാലം കാനത്തിന് പകരക്കാരനില്ല; ദേശീയ എക്സിക്യൂട്ടീവിന് ശേഷം മാത്രം തീരുമാനം

Kerala

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവധിയിൽ പോകുന്ന ഒഴിവിൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പകരക്കാരനെ നിയോ​ഗിക്കുന്ന കാര്യത്തിൽ‌ തീരുമാനമായില്ല. ഇക്കാര്യത്തിൽ‌ പാർട്ടി ദേശീയ എക്സിക്യൂട്ടീവിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. കാനം രാജേന്ദ്രന്റെ അവധി അപേക്ഷ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പരി​ഗണിച്ചില്ല.

ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെ നാളായി പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്ന കാനം രാജേന്ദ്രൻ കാൽപ്പാദം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് അവധി അപേക്ഷ നൽകിയത്. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടുകൊണ്ടുളള കത്ത് സംസ്ഥാന-ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. കാനത്തിന് അവധി അനുവദിച്ച് അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീറിനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനായിരുന്നു കാനം പക്ഷത്തെ നീക്കം. എന്നാൽ ഇത് ഫലം കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *