കല്ലറ വില്ലേജ് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : ഭരണം നിലനിർത്തി സഹകരണ ജനാധിപത്യ മുന്നണി

Local News

കല്ലറ (വൈക്കം ): 3123 നമ്പർ കല്ലറ വില്ലേജ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി വിജയത്തോടെ മൂന്നാം ഭരണം നിലനിർത്തി. രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്.

സഹകരണ ജനാധിപത്യ മുന്നണി പ്രധിനിധികളായി എം ജി ഫിലേന്ദ്രൻ, മിനി ജോസ് , സുജാത ശിവൻ ,
എൽസമ്മ ചാക്കോ, അഡ്വ. കെ ജിതേഷ്, ഷാജി കെ. എൻ, കുഞ്ഞുഞ്ഞമ്മ ജോയി, ബിന്ദു മോഹനൻ,രവീന്ദ്രൻ പി. ആർ എന്നിവർ വിജയിച്ചു.

വിജയികൾക്ക് അഭിവാദ്യം അർപ്പിച്ചു ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ കല്ലറ ജംഗ്ഷനിൽ പ്രകടനം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *