കൊച്ചി: കളമശ്ശേരിയിലെ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പ്രാർഥന സമ്മേളനം നടക്കുമ്പോഴായിരുന്നു സ്ഫോടനമുണ്ടായത്. മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായി എന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
കളമശ്ശേരിയിലെ കൺവൻഷൻ സെന്റററിൽ സ്ഫോടനം: ഒരാൾ മരിച്ചു
