കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന്

Kerala

തിരുവനന്തപുരം: കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയും സമൂഹമാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും ചർച്ചയാകും.
തുടർന്ന് സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും.

അതേസമയം, സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ നൽകി വരികയായിരുന്നു. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *