കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനതൊട്ടാകെ വ്യാപക നിരീക്ഷണം. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ചുള്ള നിരീക്ഷണത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്. കളമശ്ശേരിയിൽ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ കോഴിക്കോടും പാലക്കാടും തിരുവനന്തപുരത്തും പരിശോധന, റയിൽവേ സ്റ്റേഷനുകളിലാണ് പരിശോധന. റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പരിശോധന നടത്തുന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന സംഘത്തിൽ.യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
കളമശ്ശേരി സ്ഫോടനം: പൊതു ഇടങ്ങളിൽ വ്യാപക തിരച്ചിൽ
