കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഫോടനത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻഎസ്ജി സംഘം കേരളത്തിലേക്കെത്തും. എൻഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. സംസ്ഥാന പൊലീസ് മേധാവി സ്ഥലത്തെത്തിയാൽ അന്വേഷണ സംഘത്തെ രൂപീകരിക്കും. സ്ഥലത്ത് പരിശോധന ശക്തമാക്കി. ഡോഗ് സ്ക്വാഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.