കൊച്ചി: കളമശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതര പരിക്കേറ്റ നീനുവെന്ന യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവ് ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒമ്പതിന് സ്കൂട്ടറിലെത്തിയ ആർഷൽ കളമശേരി എ.കെ.ജി. റോഡിൽവച്ച് നീനുവിനെ ആക്രമിക്കുകയായിരുന്നു.കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവർഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.