കളമശ്ശേരി സ്‌ഫോടനക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ പരിശോധിക്കാനുള്ള നടപടി പൊലീസ് തുടങ്ങി.15 വര്‍ഷത്തോളം തുടര്‍ച്ചയായി ദുബായില്‍ ഉണ്ടായിരുന്നയാളാണ് മാര്‍ട്ടിന്‍. ഇയാള്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ പോയിട്ടുണ്ടോ, സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും.
വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളിലും വിശദമായ പരിശോധനയാണ് നടക്കുന്നത്. അതേ സമയം പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.