കൊച്ചി: കളമശ്ശേരിയിൽ സ്ഫോടനത്തിന് പെട്രോളും ഗുണ്ടും പടക്കവും ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചത്. ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ കൊച്ചിയിലെ പല കടകളില്‍ നിന്നായിട്ടാണ് വാങ്ങിയതെന്ന് ഡൊമിനിക് പറഞ്ഞു. വാങ്ങിയ എല്ലാ വസ്തുക്കളുടെയും ബില്ലുകളും ചോദിച്ച് വാങ്ങി സൂക്ഷിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നാണ് 50 ഗുണ്ടുകളാണ് വാങ്ങിയത്. എറണാകുളത്തെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. മൂവായിരത്തോളം രൂപയാണ് സ്ഫോടനം നടത്തുന്നതിന് ചെലവായത്. ബാറ്ററിയോടു ചേര്‍ത്തുവെച്ച ഗുണ്ടാണ് സ്പാര്‍ക്ക് ഉപയോഗിച്ച് പൊട്ടിച്ചതെന്നും ഡൊമിനിക് മാര്ട്ടിന് പറഞ്ഞു.ഡൊമിനിക് മാര്ട്ടിന് ഹാളിലെത്തുമ്പോള്‍ സംഘാടകരായ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കസേരയ്ക്ക് അടിയില്‍ പ്ലാസ്റ്റിക് കവറുകളിലെ ബോംബുകള്‍ വെച്ചു.
പിന്‍നിരയിലിരുന്ന ഡൊമിനിക് മാര്ട്ടിന് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സ്ഫോടനം നടത്തിയത് തല്‍ക്ഷണം മൊബൈല്‍ ഫോണില്‍ ഡൊമിനിക് ചിത്രീകരിച്ചിരുന്നു. ഇവിടെ നിന്നും സ്കൂട്ടറിലാണ് ഇയാള്‍ കൊരട്ടിയിലേക്ക് പോകുന്നത്. ഇവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ഫെയ്സ്ബുക്ക് ലൈവിന് വേണ്ട വീഡിയോ ചിത്രീകരിച്ചത്. ഇതിനുശേഷം സ്കൂട്ടറില്‍ ഇയാള്‍ തൃശൂര്‍ ഭാഗത്തേക്ക് പോയി. തുടര്‍ന്നാണ് കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്.