കൊച്ചി: കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി(53) യാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരണം രണ്ടായി.
ഇന്ന് രാവിലെ 9 42 ന് ആണ് കേരളത്തെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ ഡോമിനിക് മാർട്ടിൻ എന്നയാൾ സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.