കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷം

Local News

കടുത്തുരുത്തി: കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷം ഓഗസ്റ്റ് 2 ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതിയംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതോടനുബന്ധിച്ച് മുൻ മുഖ്യമന്ത്രി ഉന്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ബാങ്ക് ഏർപ്പെടുത്തുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് നിർവഹിക്കും. ബാങ്ക് ചെയർമാൻ സുനു ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, മുതിർന്ന സഹകാരികളെ മോൻസ് ജോസഫ് എം.എൽ.എ ആദരിക്കും. ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി സുനിൽ പ്രതിഭകളെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല വിരമിച്ച ജീവനക്കാരെ ആദരിക്കും. കടുത്തുരുത്തി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബാങ്ക് ചെയർമാൻ സുനു ജോർജ്, വൈസ് ചെയർമാൻ എം.കെ സാമ്പജി, ഡയറക്ടർ ബോർഡ് അംഗം ജെഫി ജോസഫ്, ബാങ്ക് ജനറൽ മാനേജർ സണ്ണി വർക്കി എന്നിവർ പങ്കെടുത്തു. 1973ൽ 323 അംഗങ്ങളുമായി 17900 രൂപ ഓഹരി മൂലധനവുമായി തുടക്കം കുറിച്ച കടുത്തുരുത്തി അർബൻ ബാങ്ക് നിലവിൽ റിസർവ്വ് ബാങ്കിന്റെ മാർഗ്ഗനിർദേശത്തിലും നിയന്ത്രണത്തിലുമാണ് പ്രവർത്തിക്കുന്നതെന്നും, ബാങ്കിന് 10 ബ്രാഞ്ചുകളും, 39792 അംഗങ്ങളും ഉണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *