കടുത്തുരുത്തി ശ്രീ തളിയിൽ മഹാദേവ ക്ഷേത്രത്തിൽ 600 വർഷം പഴക്കമുള്ള ഗണപതി വരിക്ക പ്ലാവ് പാചകപ്പുരയുടെ മുകളിലേക്ക് ഒടിഞ്ഞുവീണു

Local News

കടുത്തുരുത്തി: തളിയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഏകദേശം 600 വർഷം പഴക്കമുള്ള ഗണപതി വരിക്കപ്ലാവിന്റെ ഒരു വശം ഒടിഞ്ഞു ഊട്ടുപുരയുടെ മുകളിലേക്ക്‌ വീണു. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഭക്തജനങ്ങൾ പറയുന്നു. പ്രശ്ന വിധി പ്രകാരം 600 വർഷം പഴക്കമുള്ള ഈ ഗണപതിപ്ലാവ് വെട്ടി കളയരുതെന്നും, സ്വയം നശിച്ചു പോവുകയാണ് എങ്കിൽ പോകട്ടെ എന്നും കണ്ടതിൽ പ്രകാരം പ്ലാവിനെ സംരക്ഷിച്ചു നിർത്തിയിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *