കടുത്തുരുത്തി തളിയിൽ ശ്രീ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

Kerala Local News

കടുത്തുരുത്തി: കടുത്തുരുത്തി തളിയിൽ ശ്രീ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച രാവിലെ ഒൻപതിനും 10നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രംതന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി സന്തോഷ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്.
ചടങ്ങിൽ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ജ്യോതി V. R, ദേവസ്വം മാനേജർ അനിൽ കുറുപ്പ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജീവ പ്രകാശ് ശ്രീ ഗീതം, വൈസ് പ്രസിഡന്റ് അനിൽ അരവിന്താക്ഷൻ കയ്യാലക്കൽ, സെക്രട്ടറി ജയൻ ബി കുരീക്കൽ, തിരുവുത്സവ കമ്മിറ്റി കൺവീനർ രാജീവൻ ശാരദ മന്ദിരം, എം ബി രവി, ആയാംകുടി വാസുദേവൻ, സി കെ ശശി, മോഹൻദാസ് കൈമൾ, കൃഷ്ണകുമാർ, കെ.എൽ. മുരളി നന്ദനം, അരുൺ എം എസ്, മധുസൂദനൻ, ശ്രീവത്സം വേണുഗോപാൽ, രതീഷ് എം ആർ, മറ്റു ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു. തുടർന്ന് തിരുവരങ്ങിൽ സിനിമ സീരിയൽ താരങ്ങളായ മനു പിള്ള, എസ്. ഗായത്രി ചേർന്ന് ഭദ്രദീപം കൊളുത്തി കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. 27-ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. 19-ന് വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, താലപ്പൊലി, രാത്രി ഏഴിന് തിരുവാതിര, 7.30-ന് ചാക്യാര്‍കൂത്ത്, 20-ന് രാത്രി ഏഴിന് തിരുവാതിര, വീരനാട്യം, 8.15-ന് ഭക്തിഗാനസുധ, 21-ന് രാത്രി ഏഴിന് തിരുവാതിര, 7.30-ന് നൃത്തനാടകം, 22-ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി, വൈകീട്ട് നാലിന് താലപ്പൊലി, രാത്രി 7.30-ന് ഭരതനാട്യം, 23-ന് രാത്രി 7.30-ന് നൃത്തസന്ധ്യ, ഒന്‍പതിന് കഥകളി, 24-ന് രാവിലെ 11-ന് സംഗീതസദസ്സ്, വൈകീട്ട് അഞ്ചിന് പാഠകം, 6.30-ന് ഋഷഭവാഹന എഴുന്നള്ളിപ്പ്, രാത്രി ഒന്‍പതിന് കഥകളി, 25-ന് രാത്രി ഏഴിനു തിരുവാതിര, 9.30-ന് വലിയ വിളക്ക്, 26-ന് വൈകീട്ട് 4.30-ന് പകല്‍പ്പൂരം, 9.30-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 27-ന് രാവിലെ 8.30-ന് മെഗാ ഭക്തിഗാനമേള, വൈകീട്ട് അഞ്ചിന് കൊടിയിറക്ക്, 5.30-ന് ആറാട്ട് പുറപ്പാട്, രാത്രി ഒന്‍പതിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. ഫോട്ടോ: കടുത്തുരുത്തി തളിയിൽ ശ്രീ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് ക്ഷേത്രംതന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി സന്തോഷ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

Leave a Reply

Your email address will not be published. Required fields are marked *