കടുത്തുരുത്തി: പൂഴിക്കോലിൽ തങ്കപ്പന് മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി പണികഴിപ്പിക്കുന്ന വീടിന് കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ കടുത്തുരുത്തി യൂണിറ്റിന്റെ കാരുണ്യ കരസ്പർശം. വീടിന്റെ ഇലക്ട്രിക് വർക്കുകൾ സൗജന്യമായി ചെയ്ത് നൽകി സംഘടന അസ്സോസിയേഷൻ പ്രസിഡന്റ് ബിജുവർഗീസ്, സെക്രട്ടറി സി പി ഗോപകുമാർ, ട്രഷർ ജോസ് കുര്യൻ, അസ്സോസിയേഷൻ അംഗങ്ങളായ അശോക് കുമാർ (സുര) ഷിനോഷ്, രൻജിത്ത്, സജിത്ത് എന്നിവരുടെ കൂട്ടായ ശ്രമഫലം മാതൃകാ പരമാണ്. ഇത് കോ ഓഡിനേറ്റ് ചെയ്ത് നടപ്പാക്കിയ മാധവ ഇലക്ട്രിക്കൽ, മൂർക്കാട്ടിൽപടി കട ഉടമയും പൊതു പ്രവർത്തകനും, ജനകീയ പ്രതികരണവേദിയുടെ കോഓഡിനേറ്ററുമായ ജയൻ മൂർക്കാട്ടിൽ ആണ്.
സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ ഇലക്ട്രിക് വർക്കുകൾ സൗജന്യമായി ചെയ്ത് നൽകി കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ
