കൊച്ചി: കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്.
ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് കുട്ടിയെ എറിയുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ കൊന്ന ശേഷമാണോ എറിഞ്ഞത്, അതോ എറിഞ്ഞ് കൊന്നതാണോ എന്നതൊന്നും വ്യക്തമല്ല.