കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്രക്ക് കാസർകോട് ഇന്ന് തുടക്കമാകും. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്രയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിർവഹിക്കും. നേരത്തെ ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ബിഹാറിലെ രാഷ്ട്രീയ കരുനീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് നദ്ദ കാസർകോട് എത്തില്ലെന്ന തീരുമാനം വന്നിരിക്കുന്നത്. ‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കും.
കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് ഇന്ന് തുടക്കമാകും
