മിശ്രവിവാഹ വിവാദത്തിൽ വിചിത്ര പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പലസ്തീൻ റാലികളുടെ മറവിൽ വർഗീയ കോമരങ്ങളെ സിപിഐഎം എഴുന്നള്ളിപ്പിച്ചുവെന്നും അതിനുള്ള ശിക്ഷയാണ് ഇപ്പോൾ കിട്ടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കൊടുത്താൽ കൊല്ലത്തും കിട്ടും.
‘തൊപ്പിക്കാരെ വിളിച്ച് വേദിയിലിരുത്തി അവർക്ക് സമൂഹത്തിൽ മാന്യത നൽകുന്നത് അപകടമാണ് എന്ന് അന്നേ പറഞ്ഞതാണ്. അരിപ്പത്തൊപ്പിക്കാരേയും ചട്ടിത്തൊപ്പിക്കാരേയും മാത്രം വെച്ച് ഹമാസ് റാലി നടത്തിയത് വിനാശകരമായ നിലപാടാണ് എന്നും പറഞ്ഞതാണ്. ഇപ്പൊ അവരെല്ലാം മിശ്രവിവാഹത്തിന് എതിരായി വന്നിരിക്കയാണ്. സിപിഐഎമ്മിന് അത് കിട്ടണ’മെന്നും സുരേന്ദ്രൻ പറഞ്ഞു.