തൃശ്ശൂർ: നവകേരള സദസ്സ് മുഖം മിനുക്കാനുള്ള പിണറായി വിജയന്റെ നാടകമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നവകേരള സദസ്സ് കഴിയുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം കൂടുതൽ വികൃതമാവുകയേ ഉള്ളൂ. ജനങ്ങൾക്ക് ക്ഷേമ പെൻഷനും ആനുകൂല്യങ്ങളും കിട്ടുന്നില്ല. അഴിമതിയും സഹകരണ കൊള്ളയും മറയ്ക്കാനാണ് ഈ നാടകം. ഇത് സർക്കാരിന്റെ അന്ത്യ യാത്രയാണ്. അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്രയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
നവകേരള സദസ്സ് അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്ര: സുരേന്ദ്രൻ
