കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരൻ്റെ സംഘപരിവാർ അനുകൂല പ്രസ്താവനയിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കാര്യം തിരിച്ചറിഞ്ഞപ്പോൾ സുധാകരൻ പ്രസ്താവന തിരുത്തുകയും വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഗവർണർക്ക് പേര് നൽകിയിട്ടില്ല. ചാൻസിലർക്ക് നോമിനേറ്റ് ചെയ്യുമ്പോൾ അർഹരായ ആളുകളെ രാഷ്ട്രീയത്തിന്റെ നിറം നോക്കാതെ നിയമിക്കണമെന്നാണ് കോൺഗ്രസിൻ്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുധാകരൻ്റെ സംഘപരിവാർ അനുകൂല പ്രസ്താവനയിൽ വിശദീകരണവുമായി വി ഡി സതീശൻ
