‘കെ ജി ജോർജ് നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു രാഷ്ട്രീയ നേതാവായിരുന്നു’; സുധാകരന്റെ അനുശോചനം പാളി

Uncategorized

കൊച്ചി: മൈക്ക് വിവാദത്തിന് പിന്നാലെ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ വിയോഗത്തില്‍ പ്രതികരണ നല്‍കി അബദ്ധം പിണഞ്ഞിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിയോഗത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് സുധാകരന്‍റെ അബദ്ധ പരാമര്‍ശം.

കെ സുധാകരന്‍റെ വാക്കുകള്‍:

അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *