തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം കേരളത്തിൽ അങ്ങാടിപ്പാട്ടല്ലേയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എസ്എഫ്ഐയുടെ ഗുണ്ടായിസം കൊണ്ട് പ്രശ്നങ്ങളുണ്ടായത് നിരവധിയിടങ്ങളിലാണെന്നും അവർ എന്തു ചെയ്യാനും മനസ് കാണിക്കുന്നവരാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐക്കാരുടെ അക്രമസ്വഭാവത്തെ പിന്തുണയ്ക്കുന്ന അധ്യാപകരുടെ രാഷ്ട്രീയം ഏറ്റവും അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എസ്എഫ്ഐയുടെ ഗുണ്ടായിസം കേരളത്തിൽ അങ്ങാടിപ്പാട്ടല്ലേ?’; കെ സുധാകരൻ
