ധിക്കാരിയും മുൻവിധിയോടെ കാര്യങ്ങൾ കാണുന്നയാളുമാണ് മുഖ്യമന്ത്രിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുൻ ഹിറ്റ്ലറുടെ പുനർജന്മമാണ് പിണറായി വിജയൻ. മാധ്യമങ്ങൾക്ക് പിണറായി വിജയൻ ആരെന്ന് തുറന്ന് കാണിക്കാൻ കഴിയുന്നില്ല. ജനാധിപത്യത്തോട് അദ്ദേഹത്തിന് ബാധ്യതയില്ലെന്നും സുധാകരൻ ആരോപിച്ചു. കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാൻ നോക്കുകയാണ്. ജനങ്ങൾക്ക് സമാധാനമില്ല. പി ശശിയാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ക്രമസമാധാനം താഴ്ന്നുപോയെന്നും തങ്ങൾ കലാപാഹ്വാനത്തിന് ഇല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.