തിരുവനന്തപുരം: തദ്ദേശ വകുപ്പ് പുറത്തിറക്കിയ കെ സ്മാർട്ട് ആപ്ലിക്കേഷൻ പ്രവർത്തനം തുടങ്ങി 14 ദിവസങ്ങൽ പിന്നിട്ടിരിക്കുകയാണ്.
ആപ്ലീക്കേഷൻ വഴി സർട്ടിഫിക്കറ്റുകൾക്ക് ഫീസ് ഈടാക്കുന്നതായും നിരക്കുകൾ കുത്തനെ കൂട്ടിയതായും ഇതിനോടകം പരാതി ഉയർന്നു കഴിഞ്ഞു.
ജനനം, മരണം, വിവാഹം എന്നിവയുടെ സാധാരണ റജിസ്ട്രേഷനും വൈകിയുള്ള റജിസ്ട്രേഷനും വിവിധ സർട്ടിഫിക്കറ്റുകൾക്കും ഉള്ള ഫീസ് നിരക്ക് ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിയതോടെയാണ് പരാതികൾ ഉയർന്നത്. നിലവിൽ ഇവയിൽ പലതും സൗജന്യമാണ്. വൈകിയുള്ള റജിസ്ട്രേഷന് നിശ്ചിത നിരക്കുകൾ ഈടാക്കാമെന്നു മാത്രം.
ഇത് സാങ്കേതികമായ പിഴവ് മാത്രമാണെന്ന് ആപ്ലിക്കേഷൻ തയാറാക്കിയ ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) അധികൃതർ പ്രതികരിച്ചു.
ജനനം, മരണം, വിവാഹം എന്നിവയുടെ സാധാരണ റജിസ്ട്രേഷനും ഉടമസ്ഥത ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾ സൗജന്യമാണെന്നും അധികൃതർ അറിയിച്ചു.
കെ സ്മാർട്ട് ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റുകൾക്ക് ഫീസ് ഈടാക്കുന്നതായി പരാതി
