കെ. പൊന്‍മുടി കസ്റ്റഡിയില്‍; സ്റ്റാലിന്‍ മന്ത്രി സഭയിലെ രണ്ടാമനും ഇഡി കുരുക്കില്‍

Uncategorized

ചെന്നൈ: തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം സ്റ്റാലിന്റെ ക്യാബിനറ്റ് മന്ത്രി കെ.പൊൻമുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷം മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലെത്തിച്ചു.

2006ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകിയതിലൂടെ ഖജനാവിന് 28 കോടി നഷ്ടമുണ്ടാക്കിയ കേസിലാണ് വർഷങ്ങൾക്ക് ശേഷം ഇഡി നടപടി.ജയലളിതയുടെ കാലത്താണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.

11 വർഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം ഇന്ന് സിആർപിഎഫുകാർക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപുരത്തെയും വസതികളിലും പൊൻമുടിയിൽ അഫിലിയേറ്റ് ചെയ്ത എൻജിനീയറിങ് കോളജിലും പരിശോധന നടത്തി.വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതിന് ഇഡി അന്വേഷിക്കുന്ന ലോക്സഭാ എംപി ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡ് നടത്തി.

നേരത്തെ, കേസ് റദ്ദാക്കണമെന്നും ഇക്കാര്യത്തില്‍ വിധിവരുന്നതുവരെ കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നും പൊന്‍മുടിയുടെ മകന്‍ ഗൗതമിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി. ചന്ദ്രശേഖരന്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇഡി നടപടികള്‍ വേഗത്തിലാക്കിയത്. ഈ കേസില്‍ പൊന്‍മുടിയുടെ മകന്‍ ഗൗതം കേസിലെ രണ്ടാംപ്രതിയാണ്. 2012 ഒക്ടോബറില്‍ പൊന്‍മുടിയെ ഈ കേസില്‍ അറസ്റ്റുചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *