കോൺഗ്രസ്സുകാരുടെ മുരളി മന്ദിരം ഇനി ബിജെപിയുടെയും

Kerala

യൂസഫ് അരിയന്നൂർ

തൃശ്ശൂർ :1956 ൽ പൂങ്കുന്നത്ത് മുരളീമന്ദിരം കെ കരുണാകരൻ വാങ്ങിയത് മകൻ മുരളിക്കും മകൾ പത്മജയ്ക്കുമായിയിരുന്നു. കെ കരുണാകരന്റെയും കോൺഗ്രസിന്റെയും പല ആസൂത്രണങ്ങളുടെ വേദി കൂടിയായിരുന്നു മുരളീമന്ദിരം. എന്നാൽ ഇപ്പോൾ പത്മജ ബിജെപിയിലേക്ക് എത്തിയതോടു കൂടി തൃശ്ശൂരിൽ കോൺഗ്രസ് പ്രവർത്തകരെ പോലെ തന്നെ ബിജെപി പ്രവർത്തകരും ക്യാമ്പ് ചെയ്യുന്നത് മുരളി മന്ദിരത്തിലാണ്. കേരള രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പല നിർണായ തീരുമാനവും വന്നത് മുരളീ മന്ദിരത്തിലിരുന്നുള്ള ചർച്ചകളിൽ നിന്നാണ്.

1954 ലാണ് കെ കരുണാകരന്റെയും കല്യാണികുട്ടിയമ്മയുടെയും വിവാഹം നടന്നത്. പിന്നീട് തൃശൂരിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കെ കരുണാകരന് വേണ്ടി ലീഡറുടെ ഉറ്റമിത്രമായ കോൺഗ്രസ് നേതാവ് ബാലനായിരുന്നു മുരളി മന്ദിരം കണ്ടുപിടിച്ചത് കൊടുത്തത്.

കെ. കരുണാകരന്റെ കാല ശേഷം കെ മുരളീധരന്റെയും പത്മഞ്ജയുടെയും കോൺഗ്രസ്‌ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചകളുടെ സ്ഥിരംവേദിയായ മുരളീ മന്ദിരത്തിൽ ഇനി ബിജെപി പ്രവർത്തകരുടെയും താവളമാണ്.

Leave a Reply

Your email address will not be published. Required fields are marked *