പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി കെ മുരളീധരൻ. ജനാധിപത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ച ശക്തികൾക്കെതിരെ പോരാടിയതിനുള്ള അംഗീകാരമായാണ് താൻ സസ്പെൻഷനെ കാണുന്നതെന്ന് മുരളീധരൻ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപ്പനയും സന്ദർശക പാസ് കൊടുക്കുന്നതും ചർച്ച ചെയ്യപ്പെടണം. പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ട്. പാസ് നൽകുന്നതും അശാസ്ത്രീയമായാണ്. ഇത് പുറത്തുവരാതിരിക്കാനാണ് താൻ ഉൾപ്പെടെയുള്ള എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.