കാനഡ: ചൈനയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാനഡ രംഗത്ത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രത്തിലാദ്യമായി പ്രതിസന്ധിയിൽ നിൽക്കുമ്പോളാണ് ആരോപണം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവരെ ചൈന ലക്ഷ്യമിട്ടെന്ന ആരോപണമാണ് കാനഡ ഉയര്‍ത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഡസൻ കണക്കിന് രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് ചൈനയുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം കണ്ടെത്തിയതായാണ് ഏറ്റവും ഒടുവില്‍ കാനഡ ആരോപിച്ചിരിക്കുന്നത്. കനേഡിയൻ എംപിമാരെ അപകീർത്തിപ്പെടുത്താനായി ഓണ്‍ലൈനുകളില്‍ വ്യാപകമായി ചൈന സ്പാമൗഫ്ലേജ് പ്രചാരണം (spamouflage campaign) നടത്തിയെന്നാണ് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരിക്കുന്നത്. ബെയ്ജിംഗിനെതിരായ കാനഡയുടെ വിമർശനങ്ങളെ നിശബ്ദമാക്കാനാണ് ഈ പ്രചാരണം നടത്തിയതെന്നും മന്ത്രാലയം ആരോപിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണം ചൈന നേരത്തെ നിഷേധിച്ചിരുന്നു.