ഓസ്‌കർ പട്ടികയിൽ നിന്നും ജൂഡിന്റെ ‘2018’ പുറത്ത്

Breaking Cinema Entertainment

ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രം 2018 ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള നാമനിര്‍ദ്ദേശത്തിനായാാണ് 2018 മത്സരിച്ചത്. അര്‍മേനിയ, ഭൂട്ടാന്‍, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജപ്പാന്‍, മെക്സികോ തുടങ്ങീ പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള 15 ചിത്രങ്ങളാണ് വിദേശ ഭാഷ ചിത്രത്തിനുള്ള അവസാന പട്ടികയിലുള്ളത്.
ഫാളന്‍ ലീവ്സ്, ദി മോങ്ക് ആന്റ് ദി ഗണ്‍, അമേരികാട്സി, ദി പ്രൊമിസ്ഡ് ലാന്റ്, പെര്‍ഫെക്റ്റ് ഡേയ്സ്, ഫോര്‍ ഡോട്ടേഴ്സ് തുടങ്ങീ ചിത്രങ്ങളാണ് ഓസ്‌കര്‍ ചുരുക്ക പട്ടികയിലുള്ളത്. 2018ലെ കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് ഹീറോ’. ചിത്രം ഈ വര്‍ഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.
2023 മെയ് 5-നാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. അഖില്‍ പി ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജും ചിത്രസംയോജനം ചമന്‍ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം,’കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷന്‍സ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *