കൂടത്തായി കേസില്‍ പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസിന്റെതാണ് നടപടി. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക്ക് ലാബില്‍ നിന്നും ഇനിയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ജോളിയുടെ ജാമ്യ ആവശ്യം.
ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
