ചക്കരക്കല്ല്: റിഗ്ഗില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെടുത്ത മൂന്നു പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു.ഏച്ചൂര്‍ പന്നിയോട്ട് മുക്കിലെ കോമത്ത് ഹൗസില്‍ പുത്തൻപുരയില്‍ സിദ്ധാര്‍ഥിന്റെ പരാതിയിലാണ് കേസ്. മേരിസാബു, അരുണ്‍കുര്യൻ തോട്ടത്തില്‍, സത്യശങ്കര്‍ എന്നിവരാണ് പ്രതികള്‍.
മുംബൈയിലെ ഏഷ്യ ഒറിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്‌ണര്‍മാരാണിവര്‍. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് റിഗ്ഗില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ തട്ടിപ്പ് നടത്തിയത്. ബംഗളൂരുവില്‍ പരിശീലന ക്യാമ്ബില്‍ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് വിശ്വാസയോഗ്യത വരുത്തിച്ചശേഷമാണ് രണ്ടുലക്ഷം വാങ്ങിയത്. സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും ഇവര്‍ കൈക്കലാക്കിയശേഷം തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.