പത്തനംതിട്ട പെരുനാട്ടിലെ സി ഐ ടി യു- ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടി പൊലീസ്. ആലപ്പുഴ നൂറനാട്ടില്‍ നിന്നാണ് മുഖ്യപ്രതി വിഷ്ണു ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത്.
ജിതിന്‍ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും ഒരു ദിവസത്തിനുള്ളില്‍ തന്നെ പൊലീസിന് അറസ്റ്റ് ചെയ്യാനായി. എട്ട് പ്രതികളില്‍ മൂന്ന് പേരെ രാവിലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ആരോമല്‍, ശരണ്‍ അഖില്‍ എന്നിവരാണ് രാവിലെ കസ്റ്റഡിയിലായത്. ഉച്ചയ്ക്ക് ശേഷം മുഖ്യപ്രതി വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍, നിഖിലേഷ് എന്നിവരാണ് പിടിയിലായത്. അതേസമയം, പ്രതികളില്‍ രണ്ട് പേര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് എന്ന പ്രചാരണം വ്യാജമെന്ന് ഡി വൈ എഫ് ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറി ജയ്‌സണ്‍ ജോസഫ് പറഞ്ഞു
ജിതിൻ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളും ബി ജെ പി പ്രവര്‍ത്തകരാണെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച അരും കൊലപാതകത്തിനെതിരെ നാടെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.