കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് അടുത്തിടെ തീയേറ്ററില്‍ വൻ വിജയമായ ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്.
രാഘവ ലോറൻസും എസ് ജെ സൂര്യയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ജിഗര്‍തണ്ട ഡബിള്‍ എക്സ് ഒടിടി റിലീസ് ആകുമെന്നാണ് വിവരം.
2023 ഡിസംബര്‍ എട്ടിന് നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2014ല്‍ കാര്‍ത്തിക് സുബ്ബരാജ ് സംവിധാനം ചെയ്ത ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്. ചിത്രത്തില്‍ നിമിഷ സജയനും ഷെെൻ ടോം ചാക്കോയും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു.
സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയൻ സന്താനും എസ് കതിരേശനും ചേര്‍ന്ന് നിര്‍മ്മിച്ച ജിഗര്‍തണ്ട ദീപാവലി റിലീസായി നവംബര്‍ 10നാണ് റിലീസ് ചെയ്തത്. സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനാണ്. ചിത്രം കേരളത്തിലും വൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്.