ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

National

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സംസ്ഥാന പോലീസിന്റെ ജാഗ്വാര്‍ സേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഏറ്റമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രി, ടോന്റോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തുംബഹാക്ക, സര്‍ജോംബുരു ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തിലാണ് സംഭവം നടന്നത്.

മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ അമിത് തിവാരി, കോണ്‍സ്റ്റബിള്‍ ഗൗതം കുമാര്‍ എന്നീ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടതായി വെസ്റ്റ് സിംഗ്ഭും പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖര്‍ പറഞ്ഞു. മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് , കോബ്ര, ജാര്‍ഖണ്ഡ് ജാഗ്വാര്‍, ജില്ലാ ആംഡ് പോലീസ് എന്നിവയുടെ സംയുക്ത സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട മാവോയിസ്റ്റുകള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *