മർദിച്ച്, മുതുകിൽ പിഎഫ്ഐ എന്ന് എഴുതി; വ്യാജ പരാതി നൽകിയ സൈനികനും സുഹൃത്തും അറസ്റ്റിൽ

Breaking Kerala

കൊല്ലം: സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന് എന്ന് എഴുതിയതായി വ്യാജ പരാതി നൽകിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. വിശദമായി നടത്തിയ പരിശോധനയില്‍ പരാതി വ്യാജമെന്ന് തെളിഞ്ഞതായി കൊട്ടാരക്കര അഡീഷണൽ എസ് പി അറിയിച്ചു. വർഗീയ ലഹളയുണ്ടാക്കാനും ഗൂഢാലോചനയ്ക്കും വ്യാജ മൊഴി രേഖപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തു.

അഞ്ച് മാസമായി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നേടിയത്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റാനും ജോലിയിൽ മെച്ചപ്പെട്ടെ സ്ഥാനം ലഭിക്കാനുമാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് കൊട്ടാരക്കര അഡീഷണൽ എസ് പി വിശദീകരിച്ചു. അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനില്‍ സൈനികനായ ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്നാണ് കേസിനാസ്പദമായ സംഭവം കെട്ടിച്ചമച്ചത്. ഷൈന്‍ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു.കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചെന്നും മർദിച്ച ശേഷം ടീ ഷര്‍ട്ട് കീറി മുതുകില്‍ പിഎഫ്ഐ എന്ന് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമായിരുന്നു സൈനികൻ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *