ന്യൂഡല്‍ഹി: ഭൂചലനങ്ങള്‍ക്കിടെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നു.ഏതെങ്കിലും തരത്തിലുള്ള സഹായത്തിനും ദുരിതാശ്വാസത്തിനും ബന്ധപ്പെടാന്‍ കഴിയുന്ന എമര്‍ജന്‍സി നമ്ബറുകളും ഇമെയില്‍ ഐഡികളും എംബസി പുറത്തുവിട്ടു.
മധ്യജപ്പാനിലെ തീരപ്രദേശത്താണ് തിങ്കളാഴ്ച ശക്തമായ ഭൂചലനങ്ങളും ചെറിയ തരത്തിലുള്ള സുനാമിയും ഉണ്ടായത്. വലിയരീതിയിലുള്ള സുനാമിക്ക് സാധ്യകളുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ തീരപ്രദേശത്തുനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാനിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍.
ഇന്ത്യന്‍ എംബസി പുറത്തുവിട്ട ഹൈല്‍പ്പ്‌ലൈന്‍ നമ്ബറുകളും ഇ-മെയില്‍ അഡ്രസ്സും
+81-80-3930-1715 (Yakub Topno)
+81-70-1492-0049 (Ajay Sethi)
+81-80-3214-4734 (DN Barnwal)
+81-80-6229-5382 (S Bhattacharya)
+81-80-3214-4722 (Vivek Rathee)
sscons.tokyo@mea.gov.in offfseco.tokyo@mea.gov.in