ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു.കരസേനയും പൊലീസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചതെന്ന് സൈനികവക്താവ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇരുവരെയും വധിച്ചത്. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെയാളുടെ മൃതദേഹത്തിനായി തിരച്ചിലിലാണ്.
രണ്ടുദിവസം മുമ്ബ് ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.