ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്. നാളെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നോട്ടീസ്.
ശ്രീനഗറിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതോടെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഏറ്റവും പുതിയ പ്രതിപക്ഷ നേതാവായി ഫാറൂഖ് അബ്ദുള്ള മാറി.