നെല്‍സന്റെ സംവിധാനത്തിൽ രജനികാന്ത് നാകയനാകുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്.
ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി എന്നാണ് വിവരം. ചിത്രത്തിന്‍റെ മൊത്തം ദൈര്‍ഘ്യം 2 മണിക്കൂര്‍ 48 മണിക്കൂര്‍ 47 സെക്കന്‍റാണ്. ചിത്രത്തില്‍ 11 മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് വിവരം.
ചില രംഗങ്ങളില്‍ ഡിസ്ക്ലൈമര്‍ കാണിക്കാനും, വയലന്‍റ് രംഗങ്ങളില്‍ ബ്ലറര്‍ ചെയ്യാനും ഈ നിര്‍ദേശങ്ങള്‍ പറയുന്നു. ഇതിന് പുറമേ ചില സംഭാഷണ ശകലങ്ങള്‍ മ്യൂട്ട് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.