തൃശൂര്‍: അയ്യന്തോളില്‍ തടവുകാരുമായി കോടതിയിലേക്ക് പോകുകയായിരുന്ന ജയില്‍ ബസ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലിടിച്ചു തടവുകാര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക്.10 തടവുകാര്‍ക്കും 14 പൊലീസുകാര്‍ക്കും സ്വകാര്യ ബസിലെ രണ്ടു യാത്രകര്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു ജയില്‍ ബസ്. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
ജയില്‍ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 26 പേര്‍ക്ക് പരിക്ക്
