തികഞ്ഞ വിജയ പ്രതീക്ഷ, വോട്ട് രേഖപ്പെടുത്തി ജെയ്ക് സി തോമസ്

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെ‍ഴുതുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. പോളിംഗ് ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയാണെന്നും എല്‍ഡിഎഫിന് അനുകൂല ഘടകമാണെന്നും ജെയ്ക് പറഞ്ഞു. വോട്ട് ചെയ്യുന്നതിന് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വികസനത്തെക്കുറിച്ചുള്ള സ്നേഹ സംവാദത്തിനാണ് താന്‍ ക്ഷണിച്ചത്. എന്നാല്‍ യുഡിഎഫ് സംവാദത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണം വേണം.കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് അതിനെ കുറിച്ച് മിണ്ടുന്നില്ലെന്നും ജെയ്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *