കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിക് സി തോമസ് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍. കഴിഞ്ഞ കുറേകാലമായി രാഷ്ട്രീയമാറ്റങ്ങള്‍ക്ക് വിധേയമാണ് പുതുപ്പള്ളി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിലും അത് കണ്ടതാണെന്നും എ വി റസല്‍ പറഞ്ഞു.
‘പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ അടിത്തറ ശക്തിപ്പെടുകയും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുകയുമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റവും മണ്ഡലത്തിന്റെ പ്രത്യേകതകളും മുന്നേറ്റത്തിന് സഹായകമായി. നിലവിലെ സാഹചര്യത്തില്‍ വികസന ചര്‍ച്ചയും ജനം ഏറ്റെടുത്തിട്ടുണ്ട്.’ എ വി റസല്‍ പറഞ്ഞു. ഇതിനെല്ലാം അപ്പുറത്തേക്ക് ചെറുപ്പക്കാരനായ ഒരു സ്ഥാനാര്‍ത്ഥിയെ അധികാരത്തിലെത്തുകയെന്ന ആഗ്രഹം കൂടി യുവാക്കള്‍ക്കിടയില്‍ ഉണ്ടെന്നും എ വി റസല്‍ കൂട്ടിച്ചേര്‍ത്തു.