വെള്ളിത്തിരയിലേക്ക് രഹനയുടെ തിരിച്ചുവരവ് ‘ഇഴ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

Cinema Entertainment media

ഇഴ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർനടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി.

ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്.

കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
രഹന ഏറെ നാളുകൾക്ക് ശേഷമാണ് നായികയായി തിരിച്ചു വരുന്നത്.
ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.കൂടാതെ
നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
ആലുവ,പെരുമ്പാവൂർ,തുരുത്ത്,തട്ടുപാറ തുടങ്ങിയ പ്രദേശങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷൻ.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തത് നടൻഉണ്ണിമുകുന്ദനും,സംവിധായകൻ നാദിർഷയും ചേർന്നാണ്.

ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ്
നാസർ,ക്യാമറ നിർവഹണം:ഷമീർ ജിബ്രാൻ,
എഡിറ്റിംഗ് ബിൻഷാദ്.ബി ജി എം ശ്യാം ലാൽ.
അസോസിയേറ്റ് ക്യാമറഎസ് ഉണ്ണി കൃഷ്ണൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ.
സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ ആർ ക്രിയേഷൻസ് കോ പ്രൊഡ്യൂസേഴ്സ്ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്.

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക്
രചനയും, സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ സിറാജ് റെസയാണ്.
പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ,
സൗണ്ട് മിക്സിങ്ങ് ഫസൽ എ ബക്കർ,
സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ,
മേക്കപ്പ് നിമ്മി സുനിൽ, കാസ്റ്റിങ് ഡയറക്ടർ
അസിം കോട്ടൂർ ,സ്റ്റിൽസ് സുമേഷ്, ആർട്ട്‌ ജസ്റ്റിൻ,കോസ്റ്റ്യൂം ഡിസൈൻ രഹനാസ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സല, പി ആർ ഒ എം.കെ ഷെജിൻ എന്നിവരാണ്.

ചിത്രം ജനുവരി 24 ന് കേരളത്തിലെ വിവിധ തീയേറ്ററുകളിൽ റിലീസിന് എത്തും .

Leave a Reply

Your email address will not be published. Required fields are marked *