ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

Global

ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു . അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ തെക്കൽ ഇറ്റലിയിലെ വിനോദസഞ്ചാര കേന്ദ്രമായ സിസിലിയിലെ കതാനിയ വിമാനത്താവളം അടച്ചു. ലാവ സമീപത്തെ പ്രദേശങ്ങളിലേക്ക് ഒഴുകിയതോടെയാണ് എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു. അഗ്നിപർവ്വതത്തിൻ്റെ തെക്കുകിഴക്കൻ ഗർത്തത്തിൽ നിന്ന് 2,800 മീറ്റർ ഉയരത്തിലാണ് ലാവ കുതിച്ചുയർന്നത് . പൊട്ടിത്തെറിയെത്തുടർന്ന് സിസിലിയുടെ തെക്കുകിഴക്കൻ പ്രദേശത്താകെ ചാരം നിറഞ്ഞ അവസ്ഥയിലാണ്. ചാരം വ്യാപിച്ചതോടെ നിരവധി പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം അപകടകരമായ അവസ്ഥയിലാണെന്ന് കതാനിയ മേയർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *