ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകളുടെ താത്കാലിക വിലക്ക് നീട്ടി ഇന്ത്യ. ടെല്‍ അവീവിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ സസ്പെൻഷൻ നവംബര്‍ രണ്ടു വരെയാണ് നീട്ടിയിരിക്കുന്നത്. സാധാരണയായി എയര്‍ഇന്ത്യ ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ സര്‍വീസുകള്‍ നടത്താറുണ്ട്.ഒക്ടോബർ ഏഴിനാണ് ഇസ്രയേൽ ഹമാസ് യുദ്ധം ആരംഭിക്കുന്നത്. 1400 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഗാസയിൽ 5000ലേറെ പേർ കൊല്ലപ്പെട്ടു
ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകളുടെ വിലക്ക് നീട്ടി എയര്‍ഇന്ത്യ
