ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെ
ഇറാനിൽ സൈബർ ആക്രമണം.
സർക്കാരിന്റെ പ്രധാന വിവരങ്ങൾ
ചോർന്നതായി റിപ്പോർട്ട്. ആണവ
കേന്ദ്രങ്ങൾക്ക് നേരെയും
സൈബർആക്രമണം. ഒക്ടോബർ ഒന്നിന് ഇറാന്റെ 200മിസൈൽ ആക്രമണത്തിന് ശക്തമായമറുപടി നൽകുമെന്ന് ഇസ്രായേൽ
പ്രതിജ്ഞയെടുക്കുന്നതിനിടയിലാണ് ഈ
ആക്രമണം നടന്നത്.
“ഇറാൻ സർക്കാരിന്റെ ഏതാണ്ട് മൂന്ന്
ശാഖകളും – ജുഡീഷ്യറി, ലെജിസ്ലേച്ചർ,
എക്സിക്യൂട്ടീവ് ബ്രാഞ്ചുകൾ – കനത്ത
സൈബർ ആക്രമണങ്ങൾക്ക് വിധേയമായി.
അവരുടെ വിവരങ്ങൾ ചോർത്തപ്പെട്ടു,”
ഇറാന്റെ സുപ്രീം കൗൺസിൽ ഓഫ്
സൈബർസ്പേസിന്റെ മുൻ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു. ഞങ്ങളുടെ ആണവസൗകര്യങ്ങൾ, ഇന്ധന വിതരണം, മുനിസിപ്പൽനെറ്റ്വർക്കുകൾ, ഗതാഗത ശൃംഖലകൾ,തുറമുഖങ്ങൾ, സമാന മേഖലകൾ തുടങ്ങിയശൃംഖലകളും അവർ ലക്ഷ്യമിടുന്നുവെന്ന് ഫിറൂസാബാദി പറഞ്ഞു.