ഇസ്‍‌ലാമാബാദ് ഹൈക്കോടതി ഉത്തരവ്; ഇമ്രാൻ ഖാനെ അഡിയാല ജയിലിലേക്ക് മാറ്റി

National

ഇസ്‍‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റി. തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പഞ്ചാബിലെ അറ്റോക് ജയിലിൽ കഴിയുകയായിരുന്നു ഇമ്രാൻ ഖാൻ. അതിനിടെയാണ്, ഇസ്‍‌ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് എ ക്ലാസ് സൗകര്യങ്ങളുള്ള ജയിലിലേക്ക് ഇമ്രാനെ മാറ്റിയത്.

അദ്ദേഹത്തെ അഡിയാല ജയിലിലാക്കാനാണ് ശിക്ഷാവിധിയിൽ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ, പൊലീസ് കൊണ്ടുപോയത് അറ്റോക്കിലേക്കാണ്.
ഇതേസമയം, 4 മാസം മുൻപ് കാണാതായ ടിവി അവതാരകൻ ഇമ്രാൻ റയിസ് ഖാൻ തിരിച്ചെത്തി. ഇമ്രാൻ ഖാന്റെ അനുയായിയാണ് ഇദ്ദേഹം. ഇമ്രാനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ റയിസ് മോചിതനായ ശേഷം ഒളിവിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *