ഇൻഷുറൻസ് രംഗത്തും ചുവടുറപ്പിക്കാൻ ഈസ്മൈട്രിപ്പ്

Kerala

കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഓൺലൈൻ ട്രാവൽ ടെക് പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ്,കോം, ഇൻഷുറൻസ് സേവനങ്ങളും ആരംഭിച്ചു. ഈസ്മൈട്രിപ്പ്‌ ഇൻഷുറൻസ് ബ്രോക്കർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പുതിയൊരു ഉപവിഭാഗം നിലവിൽ വന്നു. ഇ.ടി.പി.എൽ പ്രൊമോട്ടോറും ഈസ്മൈട്രിപ്പ് സി.ഇ.ഒ യുമായ നിഷാന്ത് പിറ്റി തന്നെയാണ് ഇൻഷുറൻസ് വിഭാഗത്തിന്റെയും നേതൃസ്ഥാനത്തുള്ളത്.

നിലവിൽ 2 കോടിയിലേറെ ഉപഭോക്താക്കളാണ് ഈസ്മൈട്രിപ്പിനുള്ളത്. ഇൻഷുറൻസ് ഉൾപ്പെടെ, യാത്രാസംബന്ധമായ എല്ലാ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് എളുപ്പം ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് നിഷാന്ത് പിറ്റി പറഞ്ഞു. ഈസ്മൈട്രിപ്പിന്റെ സേവനങ്ങൾ കൂടുതൽ വിപുലമാക്കി, കൂടുതൽ വരുമാനമാർഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യവുമുണ്ട്.

ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ഇൻഷുറൻസ് വിപണിയാണ് ഇന്ത്യ. പ്രതിവർഷം 32-34% വളർച്ചയും വിപണി കാഴ്ചവെക്കുന്നു. ഏകദേശം 7.9 ലക്ഷം കോടി രൂപ മൂല്യമുള്ള ഈവിപണിയിൽ ചുവടുറപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് കമ്പനിയുടേത്. 2027 ഓടെ ഇന്ത്യയിലെ ഇൻഷുറൻസ് വിപണിയുടെ ആകെ മൂല്യം 200 ബില്യൺ യു. എസ് ഡോളറാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *