ഇൻസ്റ്റാഗ്രാം റീല്‍സ് എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പതിനാലുകാരന് ദാരുണാന്ത്യം

Breaking National

ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച്‌പതിനാലുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബരാബങ്കി ജില്ലയിലെ ജഹാംഗീരാബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.റെയില്‍വേ ട്രാക്കിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ജഹാംഗീരാബാദ് പ്രദേശത്തെ തേരാ ദൗലത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 14 കാരനായ ഫര്‍മാനാണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ ട്രാക്കിന് സമീപം വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ പാളത്തിന് അടുത്തേക്ക് നടന്നെത്തിയ കുട്ടിയെ എക്സ്പ്രസ്സ് ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *