മുംബൈ : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലാകും സര്‍വീസ് നടത്തുക. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം.പദ്ധതിക്കായി ഭൂമി ഒരുക്കുന്ന ജോലി 270 കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജപ്പാനിലെ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നത്. ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 320 കിലോമീറ്ററാണ്. നിയുക്ത സമയക്രമം അനുസരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍
